കേന്ദ്രത്തിന്റെ പൊതുകടം 147.19 ലക്ഷം കോടി; മുന്‍പാദത്തെ അപേക്ഷിച്ച് കടം ഉയര്‍ന്നത് ഒരു ശതമാനത്തോളം

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാംപാദ കണക്കുകള്‍ പ്രകാരം കേന്ദ്ര സർക്കാരിൻ്റെ പൊതുകടം 147.19 ലക്ഷം കോടി രൂപ. മുൻ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ കടം ഒരു ശതമാനം ഉയർന്നു. കഴിഞ്ഞ പാദത്തിൽ പൊതുകടം 145.72 ലക്ഷം കോടി രൂപയായിരുന്നു.

ധനമന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം കേന്ദ്ര സർക്കാരിൻ്റെ മൊത്തം ബാധ്യതകളിൽ 89.1 ശതമാനവും പൊതുകടമാണ്. ഇതിൽ 2.87 ശതമാനം ഒരു വർഷത്തിനുള്ളിൽ നൽകണം. 29.6 ശതമാനം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കേണ്ടവയാണ്. 92,371 കോടി രൂപ രണ്ടാം പാദത്തിൽ കേന്ദ്രം തിരിച്ചടച്ചു.

ഇക്കാലയളവിൽ ദീർഘകാല ബോണ്ടുകളിലൂടെ 4,06,000 കോടി രൂപയാണ് കേന്ദ്രം സമാഹരിച്ചത്. 4,22,000 കോടി രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 53,266 കോടി രൂപയാണ്.

Read Previous

ഇന്ത്യൻ ചരിത്രം പുനരവലോകനം ചെയ്യണം: നിർദ്ദേശവുമായി കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ

Read Next

സി.ബി.എസ്.ഇ. ബോർഡ് പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി രണ്ട് മുതൽ ഫെബ്രുവരി 14 വരെ