ബിബിസിയുടെ ഡോക്യുമെന്‍ററി ലിങ്കുകൾ നീക്കം ചെയ്യാൻ കേന്ദ്രം; വിമർശനവുമായി പ്രതിപക്ഷം

ന്യൂഡൽഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുമുള്ള ബിബിസി ഡോക്യുമെന്‍ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനും യൂട്യൂബിനും നിർദ്ദേശം നൽകാനുള്ള കേന്ദ്ര നീക്കത്തെ വിമർശിച്ച് പ്രതിപക്ഷം. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ശിവസേന തുടങ്ങിയ പാർട്ടികളുടെ നേതാക്കൾ ഇതിനോടകം വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

‘മെയ്ക്ക് ഇൻ ഇന്ത്യ’, ‘സ്റ്റാർട്ട് അപ്പ് ഇന്ത്യ’ എന്നിവ പോലെ ‘ബ്ലോക്ക് ഇൻ ഇന്ത്യ’ എന്ന പദ്ധതിയും കേന്ദ്ര സർക്കാരിനുണ്ട്. പ്രയാസകരമായ ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ബിബിസി ആസ്ഥാനം ഡൽഹിയിലായിരുന്നെങ്കിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഇപ്പോൾ തന്നെ അവരുടെ വീട്ടുപടിക്കൽ എത്തുമായിരുന്നുവെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു.

Read Previous

ഇന്ത്യയുടെ സമുദ്ര സുരക്ഷക്കായി തദ്ദേശീയമായി നിർമിച്ച മുങ്ങിക്കപ്പൽ ‘വാഗിർ’ എത്തി

Read Next

പുതു ജീവിതത്തിലേക്ക് ചുവട് വച്ച് അഥിയയും കെ.എല്‍ രാഹുലും; വിവാഹം ഇന്ന്