ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ടോള്‍ പ്ലാസകളിലെ തിരക്കും നീണ്ട ക്യൂവും ഒഴിവാക്കുന്നതിനായി 2019-ലാണ് ഫാസ്ടാഗ് സംവിധാനം ഒരുക്കിയത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഫാസ്ടാഗ് വഴിയുള്ള ടോള്‍ പിരിവ് രീതി ലാഭകരമാണ്. എന്നാല്‍, അടുത്ത ആറ് മാസത്തിനുള്ളില്‍ ടോള്‍ പ്ലാസകള്‍ പൂര്‍ണമായും ഒഴിവാക്കി,കൂടുതല്‍ ഹൈടെക് രീതി പരീക്ഷിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. പുതിയ പദ്ധതി ഉടൻ ഒരുക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു
സാറ്റ്‌ലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം നടപ്പാക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പദ്ധതിയിടുന്നതെന്നും മന്ത്രി പറഞ്ഞു. ടോള്‍ ഈടാക്കുന്ന റോഡുകളിലൂടെ യാത്ര ചെയ്യുന്ന വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടെ സഞ്ചരിച്ച ദൂരം കണക്കാക്കി വാഹന ഉടമയുടെ അക്കൗണ്ടില്‍ നിന്ന് ടോൾ ഈടാക്കാനാണു ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഇതിനുപുറമെ, ടോൾ പിരിവിനായി വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് വായിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് സംവിധാനം എന്ന ആശയവും മന്ത്രി മുന്നോട്ടുവച്ചിട്ടുണ്ട്. നമ്പർ പ്ലേറ്റ് വായിച്ച് ടോൾ ഈടാക്കുന്ന രീതിയോട് വ്യക്തിപരമായി യോജിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ഈ രണ്ട് രീതികളും സർക്കാർ പരീക്ഷിച്ചുവരികയാണെന്നും ഒരു മാസത്തിനുള്ളിൽ അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി നിയമസഭാ സമ്മേളനത്തിൽ പറഞ്ഞു.