ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി : നിയമപരവും സുരക്ഷിതവുമായ കുടിയേറ്റത്തിനായി ‘എമിഗ്രേഷൻ ബിൽ 2022’, അവതരിപ്പിക്കാൻ തയ്യാറായി കേന്ദ്രം. ഏജന്‍റുമാർ അനധികൃതമായി ആളുകളെ റിക്രൂട്ട് ചെയ്യുന്നത് തടയുകയാണ് പ്രധാന ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഡിജിറ്റൽ ട്രാക്കിംഗ് തടയുന്നതിനും ലംഘനങ്ങൾ കുറയ്ക്കുന്നതിനും ഇത്തരമൊരു പുതിയ ബിൽ പാസാക്കാൻ പദ്ധതിയിടുന്നതായി മന്ത്രാലയം അറിയിച്ചു. റിക്രൂട്ടിംഗ് ഏജന്‍റുമാർ അവരുടെ അധികാരം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിരുന്നു.
പ്രവാസി ഭാരതീയ ബീമാ യോജന, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് തുടങ്ങിയ സർക്കാർ പദ്ധതികളിലൂടെ വിദേശ യാത്രകൾ നടത്താമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഡെൻമാർക്ക്, ഫ്രാൻസ്, യുകെ, ജപ്പാൻ ഉൾപ്പെടെ 14 രാജ്യങ്ങളുമായി തൊഴിൽ ധാരണാപത്രങ്ങൾ ഒപ്പുവെച്ചു.