ഗ്രാമീണ മേഖലയിൽ 8 ലക്ഷം ‘ദൂരദർശൻ ഫ്രീ ഡിഷ്’ വിതരണം ചെയ്യാൻ കേന്ദ്രം

ന്യൂഡൽഹി: എട്ട് ലക്ഷത്തിലധികം ദൂരദർശൻ (ഡിഡി) സൗജന്യ ഡിഷ് ഡിടിഎച്ച് സെറ്റ്-ടോപ്പ് ബോക്സുകൾ ഗ്രാമീണ മേഖലയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ വിതരണം ചെയ്യും. കേന്ദ്ര മന്ത്രിസഭ അടുത്തിടെ അംഗീകരിച്ച ബ്രോഡ്കാസ്റ്റ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് നെറ്റ്‌വർക്ക് ഡെവലപ്‌മെന്റ് സ്കീമിന് കീഴിലാണ് വിതരണം.

ആകാശവാണി, ദൂരദർശൻ ഉൾപ്പെടെയുള്ള പൊതുമേഖലാ പ്രക്ഷേപണ, സംപ്രേഷണ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് വിതരണം.

ആകാശവാണിയുടെയും ദൂരദർശന്‍റെയും നവീകരണത്തിനും വിപുലീകരണത്തിനുമായി 2,539.61 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2025-26 ൽ അവസാനിക്കുന്ന 5 വർഷത്തെ കാലയളവിലേക്കാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയെ അടിസ്ഥാനമാക്കി എയർ എഫ്എം കവറേജ് 80%ത്തിൽ അധികം കൂട്ടാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

K editor

Read Previous

ഡൽഹി സമാന സംഭവം യുപിയിലും; കാറിൽ കുടുങ്ങിയ വിദ്യാർത്ഥിയെ വലിച്ചിഴച്ചത് 1 കി.മീ

Read Next

ആര്‍ആര്‍ആര്‍ ഒരു വിരുന്ന്; ചിത്രത്തെ പ്രശംസിച്ച് ഓസ്കർ ജേതാവ് ജെസീക്ക ചാസ്റ്റെയ്ന്‍