ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: പേവിഷബാധ വാക്സിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ അജയ് റസ്തോഗി, സി.ടി. രവി കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചത്.
മനുഷ്യർക്കും നായ്ക്കൾക്കും നൽകുന്ന പേവിഷബാധ വാക്സിനുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള പ്രവാസി അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സമീപകാലത്തായി നായ്ക്കളുടെ കടിയേറ്റ നിരവധി പേർ വാക്സിൻ സ്വീകരിച്ച ശേഷവും പേവിഷബാധയേറ്റ് മരിക്കുന്നുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ ഡോ. രാജേന്ദ്രൻ വെള്ളപ്പാലം, പ്രസിഡന്റ് അശ്വിനി നമ്പറമ്പത്ത് എന്നിവരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
ഇൻട്രാഡെർമൽ പേവിഷബാധ വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് പഠിക്കാൻ സ്വതന്ത്ര വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം പേവിഷബാധ തടയൽ നടപ്പാക്കുന്നതിനായി വ്യാപകമായ പ്രചാരണം നടത്താൻ സുപ്രീം കോടതിക്ക് നിർദ്ദേശം നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവരാണ് ഹർജിക്കാർക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.