ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്രയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രം. മൂന്ന് വർഷത്തെ കാലാവധി ജനുവരി 14ന് അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ നിയമന സമിതിയാണ് പത്രയുടെ പുനർനിയമനത്തിന് അംഗീകാരം നൽകിയത്.
സെൻട്രൽ ബാങ്കിന്‍റെ ഡെപ്യൂട്ടി ഗവർണറായും റിസർവ് ബാങ്കിന്‍റെ ധനനയ കമ്മിറ്റി അംഗമായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നുണ്ട്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്‍റെ നേതൃത്വത്തിലാണ് ആറംഗ ധനനയ സമിതി. ഗവർണറെ കൂടാതെ റിസർവ് ബാങ്കിന് നാല് ഡെപ്യൂട്ടി ഗവർണർമാരുണ്ട്. എം കെ ജെയിൻ, എം രാജേശ്വര റാവു, ടി റാബി ശങ്കർ എന്നിവരാണ് ബാങ്കിന്‍റെ മറ്റ് മൂന്ന് ഡെപ്യൂട്ടി ഗവർണർമാർ.
അതേസമയം, ആർബിഐ രണ്ട് ഘട്ടങ്ങളിലായി സോവറിൻ ഗോൾഡ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഡിസംബർ, മാർച്ച് മാസങ്ങളിൽ പബ്ലിക് സബ്സ്ക്രിപ്ഷനായി തുറക്കുമെന്ന് ധനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ബോണ്ടുകളുടെ കാലാവധി എട്ട് വർഷമായിരിക്കും. അതേസമയം, അഞ്ച് വർഷത്തിന് ശേഷം എപ്പോൾ വേണമെങ്കിലും ഇവ പിൻവലിക്കാം. 2.5 ശതമാനമാണ് ബോണ്ടുകളുടെ പലിശ നിരക്ക്.