തക്കാളിപ്പനിക്ക് എതിരെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

ഡൽഹി: രാജ്യത്ത് കുട്ടികളിൽ 82 ലധികം ‘തക്കാളിപ്പനി’ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

കൈ, കാൽ, വായ് രോഗങ്ങളുടെ (എച്ച്എഫ്എംഡി) വകഭേദമായി കാണപ്പെടുന്ന ഈ രോഗം പ്രധാനമായും 10 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് കാണപ്പെടുന്നത്. എന്നാൽ മുതിർന്നവരിലും ഇത് സംഭവിക്കാം, രോഗത്തിന്‍റെ ലക്ഷണങ്ങൾ, പാർശ്വഫലങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണമെന്നും കേന്ദ്രം പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.

Read Previous

ഇയാള് നമ്മളെ കുഴപ്പത്തിലാക്കും, നിയമസഭയില്‍ കെകെ ശൈലജയുടെ ആത്മഗതം!!

Read Next

ഷാർജ ഭരണാധികാരിയുമായി ചർച്ച നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി