747 വെബ്‌സൈറ്റും 94 യൂട്യൂബ് ചാനലും നിരോധിച്ചെന്ന് കേന്ദ്രം

ന്യൂഡൽഹി: 2021-22 വർഷത്തിൽ രാജ്യതാൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ വിദേശകാര്യ മന്ത്രാലയം ശക്തമായ നടപടി സ്വീകരിച്ചതായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ. 94 യൂട്യൂബ് ചാനലുകൾ, 19 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, 747 യുആർഎല്ലുകൾ എന്നിവയ്ക്കെതിരെ മന്ത്രാലയം നടപടി സ്വീകരിച്ചതായും അവ ബ്ലോക്ക് ചെയ്തതായും രാജ്യസഭയിൽ അദ്ദേഹം പറഞ്ഞു. 2000 സെക്‌ഷൻ 69 എ പ്രകാരമാണ് ഈ നടപടികൾ സ്വീകരിച്ചത്. വ്യാജവാർത്തകൾ പ്രചരിപ്പിച്ചും ഇന്‍റർനെറ്റിൽ വ്യാജപ്രചാരണം നടത്തിയും രാജ്യത്തിന്‍റെ പരമാധികാരത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഏജൻസികൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Read Previous

ദുബായ്–കൊച്ചി എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; വിമാനം മുംബൈയിൽ ഇറക്കി

Read Next

ക്രിക്കറ്റ് ആവേശം കേരളത്തിലേക്ക്; ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി20 കാര്യവട്ടത്ത്