കേന്ദ്ര സർവ്വകലാശാലയിലെ ചട്ടവിരുദ്ധ നിയമനത്തിനെതിരെ പരാതി

കാഞ്ഞങ്ങാട്:  പെരിയ കേരള കേന്ദ്ര സർവ്വകലാശാലയിലെ വനിതാ മെഡിക്കൽ ഒാഫീസർ തസ്തികയിലെ നിയമനത്തിൽ ക്രമക്കേടാരോപിച്ച് ബല്ല കുറ്റിക്കാൽ സ്വദേശി കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ, റജിസ്ട്രാർ, ചീഫ് വിജിലൻസ് ഒാഫീസർ എന്നിവർക്ക് പരാതി നൽകി. കുറ്റിക്കാലിലെ കെ. ലക്ഷ്മണനാണ് വനിതാ മെഡിക്കൽ ഒാഫീസർ തസ്തികയിലെ നിയമനത്തിൽ ക്രമക്കേടാരോപിച്ച് കേന്ദ്ര സർവ്വകലാശാല  അധികൃതർക്ക് പരാതി കൊടുത്തത്. മെഡിക്കൽ ഒാഫീസർ നിയമനത്തിൽ സർവ്വകലാശാല അനുശാസിക്കുന്ന നിബന്ധനകളൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.

കോട്ടയം ജില്ലക്കാരിയായ ഡോ: ആരതി ആർ നായരെ 2019 ജൂൺ മാസത്തിലാണ് പെരിയയിലെ കേരള കേന്ദ്ര സർവ്വകലാശാലയിൽ വനിതാ മെഡിക്കൽ ഒാഫീസറായി നിയമിച്ചത്. ഈ തസ്തികയിലേക്ക് 3 വർഷത്തെ പ്രവൃത്തി പരിചയമാണ് ആവശ്യമെങ്കിലും, ആലുവയിലെ സ്വകാര്യാശുപത്രിയിൽ 6 മാസക്കാസം ഡോക്ടറായി സേവനമനുഷ്ഠിച്ച ഇവരെ സർവ്വകലാശാല അധികൃതർ ചട്ടങ്ങൾ തെറ്റിച്ച് നിയമിക്കുകയായിരുന്നു. നിയമനത്തിന് പിന്നിൽ അന്നത്തെ വൈസ് ചാൻസലർ ജി. ഗോപകുമാറും, മുൻ റജിസ്ട്രാർ രാധാകൃഷ്ണനുമാണെന്നാണ് ആക്ഷേപം.

എറണാകുളം ആലുവയിലെ കാരോത്തുകുഴി  ആശുപത്രിയിൽ നിന്നും നൽകിയ എക്സ്പീരിയൻസ് സർട്ടഫിക്കറ്റ് ഹാജരാക്കിയാണ് ആരതി. ആർ. നായർ കേന്ദ്രസർവ്വകലാശാലയിൽ ജോലി നേടിയത്. പ്രസ്തുത ആശുപത്രി സ്വകാര്യാശുപത്രിയാണെന്നും സർക്കാർ അംഗീകരിച്ച അംഗീകൃത ലിസ്റ്റിലുള്ള ആശുപത്രിയല്ലെന്നുമാണ് പരാതിക്കാരന്റെവാദം. സ്വകാര്യാശുപത്രി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കൊടുത്ത കാലയളവിൽ ഡോ: ആരതി. ആർ. നായർ ആരോഗ്യ കേരളം പദ്ധതിയിൽ തൃശ്ശൂരിൽ ജോലിയെടുക്കുകയായിരുന്നുവെന്നും പരാതിക്കാരനായ ലക്ഷ്മണൻ ആരോപി ക്കുന്നു.

ഡോ: ആരതി. ആർ. നായരുടെ നിയമനം യോഗ്യതാ മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് കെ. ലക്ഷ്മണൻ സർവ്വകലാശാല അധികൃതർക്ക് നൽകിയ പരാതിയിൽ ആക്ഷേപി ക്കുന്നത്. വനിതാ മെഡിക്കൽ ഒാഫീസർ നിയമനത്തിലെ പാകപ്പിഴകളെക്കുറിച്ച് സുതാര്യമായ അന്വേഷമം നടത്തണമെന്നാണ് പരാതിക്കാരന്റെ ആവശ്യം നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

LatestDaily

Read Previous

ടിക് ടോക്കിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Read Next

പാലക്കുന്നിൽ കർണ്ണാടക സ്വദേശിയെ തലക്കടിച്ച് കൊന്നു കാവൽക്കാരൻ കസ്റ്റഡിയിൽ