കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കാലത്ത് രാജ്യത്ത് ആരംഭിച്ച സൗജന്യ റേഷൻ വിതരണ പദ്ധതി കേന്ദ്ര സർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി. 2022 ഡിസംബറിൽ അവസാനിക്കേണ്ടിയിരുന്ന പദ്ധതി 2023 ഡിസംബർ വരെ നീട്ടാൻ സർക്കാർ തീരുമാനിച്ചതായി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതി തുടരാൻ തീരുമാനിച്ചതെന്ന് ഗോയൽ പറഞ്ഞു. ഒരു വർഷത്തേക്ക് രണ്ട് ലക്ഷം കോടി രൂപ പദ്ധതിക്കായി ചെലവഴിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2020 ൽ ആരംഭിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന 80 കോടിയിലധികം ഗുണഭോക്താക്കളുള്ള പദ്ധതിയാണ്. ദേശീയ ഭക്ഷ്യസുരക്ഷാ ഭേദഗതി നിയമം അനുസരിച്ച് ഒരു കിലോ അരിക്ക് മൂന്ന് രൂപയും ഗോതമ്പിന് 2 രൂപയുമാണ് വില.

K editor

Read Previous

കോവിഡ് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസർക്കാർ; ആള്‍ക്കൂട്ടം വേണ്ട, മാസ്ക് ധരിക്കണം

Read Next

പുതുക്കിയ വൺ റാങ്ക്, വൺ പെൻഷൻ പദ്ധതിയിൽ 4.5 ലക്ഷത്തിലേറെ ഗുണഭോക്താക്കൾ കൂടി