‘സൂം’ ഉപയോക്താക്കൾക്ക് കേന്ദ്ര സർക്കാരിന്റെ ‘അപകട’ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനായ ‘സൂം’ ഉപയോഗിക്കുന്നവർക്ക് കേന്ദ്ര സർക്കാറിന്റെ മുന്നറിയിപ്പ്. സൈബർ കുറ്റവാളികൾ ഉപയോക്താക്കളുടെ സിസ്റ്റങ്ങളിൽ പ്രവേശിച്ച് അപകടം സൃഷ്ടിക്കുന്ന ഗുരുതരമായ പ്രശ്നമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൂം ഉൽപ്പന്നങ്ങളിൽ റിപ്പോർട്ട് ചെയ്ത ഒന്നിലധികം സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ്.

സൂം ഉൽപ്പന്നങ്ങളിലെ പിഴവ് പ്രയോജനപ്പെടുത്തി സൈബർ കുറ്റവാളികൾക്ക് സുരക്ഷാ നിയന്ത്രണത്തെ മറികടക്കാനും ടാർഗെറ്റഡ് സിസ്റ്റങ്ങളിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനും കഴിയുമെന്ന് സിഇആർടി ചൂണ്ടിക്കാണിച്ചു.

4.8.20220916.131 പതിപ്പിന് മുമ്പുള്ള സൂം ഓൺ-പ്രിമൈസ് മീറ്റിംഗ് കണക്ടർ എംഎംആറിലും 5.10.6 മുതൽ 5.12.0 5.0 വരെയുള്ള മാക്ഒഎസ്-സൂം ക്ലയന്‍റുകളിൽ പ്രശ്നങ്ങൾ കണ്ടെത്തിയതായി സിഇആർടി-ഇൻ അറിയിച്ചു. തെറ്റായ ആക്സസ് നിയന്ത്രണവും ഡീബഗ്ഗിംഗ് പോർട്ടിന്‍റെ തെറ്റായ കോൺഫിഗറേഷനുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ടിൽ. സൈബർ ആക്രമണങ്ങൾ ഒഴിവാക്കാൻ ഏറ്റവും പുതിയ പതിപ്പിലേക്ക് എത്രയും വേഗം അപ്ഡേറ്റ് ചെയ്യാൻ സൂം അധികൃതർ നിർദ്ദേശിച്ചു.

Read Previous

കോഴിക്കോട് അമ്മ ഓടിച്ച കാർ ഇടിച്ച് കുട്ടി മരിച്ചു

Read Next

പന്തളം എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം