ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റർ(എൻആർസി) രാജ്യത്ത് നടപ്പാക്കുന്നതിനുള്ള നടപടികൾക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടു. പൗരൻമാരുടെ ദേശീയ ഡാറ്റാബേസ് തയ്യാറാക്കാനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ എല്ലാ പൗരൻമാരുടെയും ജനന-മരണ രജിസ്റ്റർ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു.
നിലവിൽ ജനന-മരണ രജിസ്റ്റര്‍ അതാത് സംസ്ഥാന സർക്കാരുകൾ പ്രാദേശിക രജിസ്ട്രാർമാർ മുഖേനയാണ് കൈകാര്യം ചെയ്യുന്നത്. ജനന-മരണ രജിസ്റ്റർ വോട്ടർ പട്ടിക, ആധാർ, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, റേഷൻ കാർഡ് എന്നിവയുമായി ബന്ധിപ്പാക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.