കോവിഡ് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസർക്കാർ; ആള്‍ക്കൂട്ടം വേണ്ട, മാസ്ക് ധരിക്കണം

ന്യൂഡൽഹി: ഉത്സവ സീസണും പുതുവത്സരാഘോഷവും കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ കോവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. പനിയുടെ ലക്ഷണങ്ങളും ഗുരുതരമായ ശ്വസന പ്രശ്നങ്ങളും ഉള്ള രോഗികളെ നിരീക്ഷിക്കണം. രോഗം സ്ഥിരീകരിച്ചാൽ ജനിതക ശ്രേണീകരണം നടത്തണം. ആൾക്കൂട്ടം അമിതമാകരുതെന്നും മാസ്‌ക് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ചർച്ച നടത്തി. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ കോവിഡ് സാഹചര്യം നിയന്ത്രിക്കാൻ കഴിയൂവെന്ന് മൻസുഖ് മാണ്ഡവ്യ പറഞ്ഞു. നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണമെന്നും പരിശോധന വേഗത്തിലാക്കണമെന്നും ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

K editor

Read Previous

നടപ്പാത കയ്യേറി വഴി വാണിഭം: ടൗണിൽ കാൽനട യാത്ര ദുസ്സഹം

Read Next

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി