മണ്ണെണ്ണ വില വീണ്ടും കൂട്ടി കേന്ദ്ര സര്‍ക്കാര്‍; ലിറ്ററിന് 100 കടന്നു

മണ്ണെണ്ണയുടെ വില കേന്ദ്ര സർക്കാർ വീണ്ടും വർധിപ്പിച്ചു. ലിറ്ററിന് 14 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 102 രൂപയായി.അടുത്ത മൂന്ന് മാസത്തെ വില എണ്ണ കമ്പനികള്‍ വര്‍ധിച്ചപ്പോഴാണ് നൂറ് കടന്നത്. നിലവിൽ 88 രൂപയാണ് വില. സ്റ്റോക്കിൻറെ അടിസ്ഥാനത്തിൽ വില വർദ്ധിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുക്കും.

മണ്ണെണ്ണയുടെ വില ലിറ്ററിന് 18 രൂപയിൽ നിന്ന് കഴിഞ്ഞ രണ്ടര വർഷത്തിനിടെ 84 രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം നവംബറിൽ ഇത് 50 രൂപ കടന്നിരുന്നു.

Read Previous

ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്തത് മോദിയുടെ ഇടപെടലില്‍

Read Next

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമോ?