ആശിർവാദ് സിനിമാസിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം

നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്കിടയിൽ ബ്രാൻഡായി വളർന്ന ഒരു പ്രൊഡക്ഷൻ കമ്പനിയാണ് ആശീർവാദ് സിനിമാസ്. ആശിർവാദിനെ തേടി ഒരു പുതിയ അംഗീകാരം വന്നിരിക്കുന്നു. കൃത്യമായി നികുതി അടച്ചതിന് ആശിർവാദിന് ഭാരത സർക്കാരിന്റെ അംഗീകാരം ലഭിച്ചു.

ആശിർവാദ് സിനിമാസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര ധനകാര്യ വകുപ്പിൻറെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് നൽകിയ സർട്ടിഫിക്കറ്റും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

“നന്ദി, ഇന്ത്യാ ഗവൺമെൻറ്. നിങ്ങളോടൊപ്പം നടക്കാനും രാഷ്ട്രനിർമ്മാണത്തിൻറെ ഭാഗമാകാനും ഞങ്ങളെ അനുവദിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു,” എന്ന അടിക്കുറിപ്പോടെയാണ്‌ നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

K editor

Read Previous

സെഞ്ചുറി അടിച്ച് ജഡേജയും; ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 416-ന് പുറത്ത്

Read Next

സിഗ്സ്ടെക്ക് ചിട്ടിക്കെതിരെ 19 കേസുകൾ കൂടി