ആറ് റാബി വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ ആറ് റാബി വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ചു. ഇത് ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സഹായകമാകും. ഗോതമ്പിന്‍റെ താങ്ങുവില ക്വിന്‍റലിന് 110 രൂപയിൽ നിന്ന് 5.46 ശതമാനം വർദ്ധിപ്പിച്ച് 2,125 രൂപയാക്കി. മറ്റ് റാബി വിളകളായ ബാർലി, പയർ വർഗ്ഗങ്ങൾ, തുവര പരിപ്പ്, കടുക് എന്നിവയുടെ താങ്ങുവില സർക്കാർ 2.01 മുതൽ 9.09 ശതമാനം വരെ വർദ്ധിപ്പിച്ചു.

കർഷകരിൽ നിന്ന് സർക്കാർ ധാന്യങ്ങൾ വാങ്ങുന്ന നിരക്കാണ് താങ്ങുവില. പയർ വർഗ്ഗങ്ങൾക്കാണ് ഏറ്റവും ഉയർന്ന താങ്ങുവില അനുവദിച്ചിരിക്കുന്നത്. ക്വിന്‍റലിന് 500 രൂപയാണ് വില.

ക്വിന്‍റലിന് 100 രൂപയാണ് ബാർലിയുടെ വില. കഴിഞ്ഞ വർഷം ഗോതമ്പിന്‍റെ താങ്ങുവില സർക്കാർ 2.03 ശതമാനം വർധിപ്പിച്ചിരുന്നു. അതായത് ക്വിന്‍റലിന് 40 രൂപ. ഏറ്റവും വലിയ വർദ്ധനവുണ്ടായത് 2017-18 ലാണ്. 1,625 രൂപയിൽ നിന്ന് 1,735 രൂപയായാണ് അന്ന് വർദ്ധിപ്പിച്ചത്. 

K editor

Read Previous

കശ്മീർ വേറെ രാജ്യം; വിവാദമായി ബിഹാറിലെ ഏഴാം ക്ലാസ് ചോദ്യ പേപ്പർ

Read Next

കെ എം ബഷീറിന്‍റെ കൊലപാതകം; കോടതി വിധി പ്രതിഷേധാർഹമെന്ന് കെ യു ഡബ്ല്യു ജെ