ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: കാർഷിക വായ്പകൾക്ക് കേന്ദ്ര സർക്കാർ പലിശയിളവ് പ്രഖ്യാപിച്ചു. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് പലിശയിളവ് പ്രഖ്യാപിച്ചത്. മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്ക് 1.5 ശതമാനം ആണ് പലിശയിളവ് അനുവദിച്ചത്. കാർഷിക മേഖലയിൽ വായ്പാ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ, ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ നിന്ന് എടുക്കുന്ന വായ്പകൾക്ക് പലിശയിളവ് ലഭിക്കും. 2022-23, 2024-25 സാമ്പത്തിക വർഷങ്ങളിലാണ് വായ്പ ഇളവ് അനുവദിക്കുക.
പുതിയ പദ്ധതിക്കായി ബജറ്റിന് പുറത്ത് 34,856 കോടി രൂപ കണ്ടെത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഇതിനുപുറമെ, ആതിഥേയസൽക്കാരവും ഇതുമായി ബന്ധപ്പെട്ട മേഖലകൾക്കുമായി അധിക വായ്പയും സർക്കാർ പ്രഖ്യാപിച്ചു.