ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവന്തപുരം: മികച്ച പൊതുഗതാഗത സംവിധാനത്തിനുള്ള കേന്ദ്രസർക്കാരിന്റെ പുരസ്കാരം കെ.എസ്.ആർ.ടി.സിക്ക്. ഭവന നഗരകാര്യ മന്ത്രാലയമാണ് പുരസ്കാരം ഏർപ്പെടുത്തിയത്. സിറ്റി സർക്കുലർ സർവീസ്, ഗ്രാമവണ്ടി പദ്ധതി എന്നിവയ്ക്കാണ് പുരസ്കാരം നൽകിയത്. ‘സിറ്റി വിത്ത് ദി ബെസ്റ്റ് പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റം’ വിഭാഗത്തിൽ സിറ്റി സര്‍ക്കുലര്‍ സര്‍വീസിന് നഗര ഗതാഗത പുരസ്‌കാരവും മികച്ച പൊതു പങ്കാളിത്ത ഗതാഗത ആസൂത്രണ വിഭാഗത്തിൽ ‘ഗ്രാമവണ്ടി’ മികച്ച നഗരഗതാഗത അവാർഡും നേടി.
ഇന്ത്യയിലെ എല്ലാ നഗരപ്രദേശങ്ങളിലേയും പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന് രൂപകൽപ്പന ചെയ്ത പദ്ധതികൾ ആണ് അവാർഡിന് പരിഗണിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ആരംഭിച്ച ഗ്രാമവണ്ടി എന്ന നൂതന സംരംഭത്തിന് ഏറ്റവും മാതൃകാപരവും പൊതു പങ്കാളിത്തമുള്ളതുമായ പദ്ധതി എന്ന നിലയിലുള്ള പുരസ്‌കാരമാണ് ലഭിച്ചത്. വകുപ്പുകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, പൊതുജനങ്ങൾ എന്നിവർ പൊതുസേവനത്തിനായി നിക്ഷേപിക്കുന്നത് ഇന്ത്യയിലെ നഗര ഗതാഗത സംവിധാനത്തിൽ വളരെ നൂതനമായ ഒരു ചുവടുവയ്പാണ്.
തിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍വീസുകള്‍ സമഗ്രമായി പരിഷ്‌കരിച്ച് 66 ബസുകൾ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ സിറ്റി സര്‍ക്കുലര്‍ സര്‍വീസ് നടത്തുകയും, പ്രതിദിനം ഏകദേശം 4000ത്തിൽ നിന്ന് 34000 യാത്രക്കാര്‍ എന്ന നിലയിലേക്ക് വളരുകയും ചെയ്തതും, ഇതിന് അനുബന്ധം ആയി 150 ഓളം സിറ്റി ഷട്ടില്‍, സിറ്റി റേഡിയേല്‍ എന്നീ സര്‍വീസുകളും തിരുവന്തപുരം നഗരത്തില്‍ ഓപ്പറേറ്റ് ചെയ്തത് വഴി നഗര ഗതാഗത്തിന്റെ പുതിയ മുഖം നല്‍കിയതിനുമാണ് ഏറ്റവും നല്ല ഗതാഗത സംവിധാനം എന്ന വിഭാഗത്തിലുള്ള അവാര്‍ഡ്.