ഭാര്യയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സി.സി.ടി.വി; യുവാവിനെതിരേ കേസ്

ചെന്നൈ: പിണങ്ങിക്കഴിയുന്ന ഭാര്യയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ സി.സി.ടി.വി ക്യാമറയും ജി.പി.എസ്. സംവിധാനവും സ്ഥാപിച്ച സോഫ്റ്റ് വെയര്‍ എൻജിനിയർക്കെതിരെ കേസ്. ഒളിവിൽ പോയ ഭർത്താവിനായി തിരച്ചിൽ തുടരുകയാണ്.

ഷോളിംഗനല്ലൂരിലെ ഒരു സോഫ്റ്റ് വെയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എസ്. സഞ്ജയിന്റെ പേരിലാണ് ഭാര്യ സതന്യയുടെ പരാതിയില്‍ കേസെടുത്തത്. 2011ലാണ് ഇവർ വിവാഹിതരായത്. വടപളനിയിലെ ആഢംബര വീട്ടിലായിരുന്നു താമസം.

സതന്യ ഗർഭിണിയായിരുന്നപ്പോൾ സഞ്ജയ് തന്‍റെ സുഹൃത്തായ സ്ത്രീയുമായി അടുപ്പത്തിലായി. ഇക്കാര്യം അറിഞ്ഞപ്പോൾ സതന്യ അസ്വസ്ഥയാകുകയും വിവാഹമോചന നോട്ടീസ് നൽകുകയും ചെയ്തു.

Read Previous

മോഹൻലാലിനൊപ്പമുള്ള സൗഹൃദ ചിത്രം പങ്കുവെച്ച് ഹരീഷ് പേരടി

Read Next

ഹാളണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ ഒമ്പതാം നമ്പർ