ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
റായ്‌പൂർ : സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ (സിസിഎൽ) പുതിയ സീസണിലെ ആദ്യ മത്സരത്തിൽ കർണാടക ബുൾഡോസേഴ്സിന് വിജയത്തുടക്കം. റായ്പൂരിൽ നടന്ന ആവേശകരമായ മത്സരത്തിൽ ബംഗാൾ ടൈഗേഴ്സിനെ എട്ട് വിക്കറ്റിനാണ് കർണാടക ബുൾഡോസേഴ്സ് തോൽപ്പിച്ചത്. അർധസെഞ്ച്വറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച കർണാടക ബുൾഡോസേഴ്സ് ക്യാപ്റ്റൻ പ്രദീപ് ബൊഗാഡിയാണ് മാൻ ഓഫ് ദ മാച്ച്. മികച്ച ബൗളറായി ഗോൾഡൻ സ്റ്റാർ ഗണേഷിനെ തിരഞ്ഞെടുത്തു.
പുതുക്കിയ ഫോർമാറ്റിലാണ് പുതിയ സീസണിലെ മത്സരം നിശ്ചയിച്ചിരുന്നത്. ഈ വർഷത്തെ സിസിഎല്ലിൽ നാല് ഇന്നിംഗ്സുകൾ ആണ് ഉള്ളത്, അതിനാൽ ഓരോ ടീമിനും 10 ഓവറുകൾ വീതമുള്ള രണ്ട് സ്പെല്ലുകൾ ലഭിക്കും. ടോസ് നേടിയ ബംഗാൾ ടൈഗേഴ്സ് ക്യാപ്റ്റൻ ജിഷു ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ബംഗാളിന് നിശ്ചിത 10 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 73 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ കർണാടക ബുള്‍ഡോഴ്‍സേഴ്‍സ് 10 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 93 റൺസെടുത്തു. 20 റൺസിന്‍റെ ലീഡ് പിന്തുടർന്ന ബംഗാൾ രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 76 റൺസെടുത്തു. 10 ഓവറിൽ 57 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന കർണാടക ബുള്‍ഡോഴ്‍സേഴ്‍സ് രണ്ടാം ഇന്നിങ്സിൽ എട്ട് വിക്കറ്റിന് വിജയിച്ചു.