ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: സിനിമാ താരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. കർണാടക ബുൾഡോസേഴ്സും ബംഗാൾ ടൈഗേഴ്സും തമ്മിലാണ് ആദ്യ മത്സരം. ബിഗ് സ്ക്രീൻ താരങ്ങൾ മൈതാനത്ത് ഇറങ്ങുന്നത് കാണാൻ ആളുകൾ അക്ഷമയോടെ കാത്തിരിക്കുകയാണ്. മൂന്ന് വർഷത്തിന് ശേഷം വരുന്ന സിസിഎല്ലിൽ തകർത്ത് കളിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും കേരളത്തിൽ നിന്നുള്ള കേരള സ്ട്രൈക്കേഴ്സും നടത്തിയിട്ടുണ്ട്. കേരള ടീമിന്റെ ആദ്യ മത്സരം നാളെ നടക്കും. ഈ അവസരത്തിൽ ടീമിൻ്റെ പരിശീലന വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ.
ഏതാനും മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ താരങ്ങളുടെ വ്യായാമവും കഠിനമായ പരിശീലന സെഷനുകളുമാണ് കാണിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ഉജ്ജ്വലമായ ബൗളിങും ബാറ്റിങും വീഡിയോയിൽ കാണാം. വിജയ് യേശുദാസും ഒപ്പമുണ്ട്. “ഞങ്ങളുടെ ടീം ഈ സീസണിനായി തായ്യാറാണ്, നിങ്ങളോ?” എന്ന കുറിപ്പോട് കൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
ഇന്ദ്രജിത്ത്, ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, രാജീവ് പിള്ള, അർജുൻ നന്ദകുമാർ, വിവേക് ഗോപൻ, മണിക്കുട്ടൻ, സിജു വിൽസൺ, ഷഫീഖ് റഹ്മാൻ, വിനു മോഹൻ, പ്രശാന്ത് അലക്സാണ്ടർ, നിഖിൽ മേനോൻ, സഞ്ജു ശിവറാം, പ്രജോദ് കലാഭവൻ, ആന്റണി പെപ്പെ, സിദ്ധാർത്ഥ് മേനോൻ, ജീൻ പോൾ ലാൽ എന്നിവരാണ് കേരള ടീമിലെ അംഗങ്ങൾ. ദീപ്തി സതി, പ്രയാഗ മാർട്ടിൻ എന്നിവരാണ് വനിതാ അംബാസഡർമാർ.