ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: 10, 12 ക്ലാസുകളിലെ പ്രാക്ടിക്കൽ, ഇന്റേണൽ പരീക്ഷകളും പ്രോജക്ട് വർക്കുകളും ജനുവരി 1 മുതൽ ആരംഭിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ശൈത്യകാലത്ത് സ്കൂളുകൾക്ക് അവധിയുള്ള പ്രദേശങ്ങളിൽ അടുത്ത വർഷം നവംബർ 5 നും ഡിസംബർ 14 നും ഇടയിൽ ഇവ നടക്കും.
ഇതുമായി ബന്ധപ്പെട്ട് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ.സന്യം ഭരദ്വാജ് സ്കൂൾ മേധാവികൾക്ക് കത്തയച്ചു. പരീക്ഷാ നടത്തിപ്പിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. പരീക്ഷയുടെ മേൽനോട്ടം വഹിക്കാൻ ബോർഡ് നേരിട്ട് എക്സ്റ്റേണൽ അധ്യാപകരെ നിയമിക്കും. സ്കൂളുകൾക്ക് സ്വന്തമായി ഇൻവിജിലേറ്റർമാരെ നിയമിക്കാൻ അനുവാദമില്ല.
തിയറി പരീക്ഷകൾ ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് ബോർഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല. വിശദാംശങ്ങൾക്ക് https://www.cbse.gov.in/ കാണുക.