ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: 10, 12 ക്ലാസുകളിലെ ബോർഡ് പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി രണ്ടിന് ആരംഭിക്കുമെന്ന അറിയിപ്പുമായി സിബിഎസ്ഇ. പരീക്ഷകൾ ഫെബ്രുവരി 14ന് അവസാനിക്കും. പ്രാക്ടിക്കൽ പരീക്ഷകൾ, പ്രോജക്ടുകൾ, ഇന്റേണൽ മൂല്യനിർണയം എന്നിവയുടെ മാർക്ക് അല്ലെങ്കിൽ ഇന്റേണൽ ഗ്രേഡുകൾ ജനുവരി 2 മുതൽ അപ്ലോഡ് ചെയ്ത് ഫെബ്രുവരി 14 നകം പൂർത്തിയാക്കണം. ബന്ധപ്പെട്ട വിഷയങ്ങളിൽ സ്കൂളിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി കോവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് നിർദിഷ്ട പ്ലാൻ തയ്യാറാക്കണമെന്ന് നിർദ്ദേശം നൽകി.
ഇത് സമയബന്ധിതമായി വിദ്യാർത്ഥികളെ അറിയിക്കണം. ഏതെങ്കിലും കാരണത്താൽ വിദ്യാർത്ഥി പരീക്ഷാ ദിവസം ഹാജരായില്ലെങ്കിൽ, പരീക്ഷ മറ്റൊരു തീയതിയിൽ നടത്തും. ബോർഡ് നിയമിക്കുന്ന ഉദ്യോഗസ്ഥനാണ് പരീക്ഷകളുടെ മേൽനോട്ടം വഹിക്കുന്നത്. പത്താം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ ലഭ്യമാക്കാനും സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ ലിസ്റ്റ് അനുസരിച്ചുള്ള വിശദാംശങ്ങൾ സ്കൂൾ അധികൃതർ പരിശോധിക്കണം. സംശയങ്ങൾക്ക് റീജിയണൽ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്യാം.