‘തോറ്റു’ ഒഴിവാക്കി സി.ബി.എസ്.ഇ; ഇനി പകരം വാക്ക് ‘വീണ്ടും എഴുതണം’

തോറ്റു എന്ന വാക്ക് മാർക്ക് ലിസ്റ്റുകളിൽ നിന്ന് ഒഴിവാക്കി സി.ബി.എസ്.ഇ. പത്താം ക്ലാസ് മാർക്ക് ലിസ്റ്റുകളിൽ ഇനി ‘തോറ്റു’ എന്ന വാക്ക് ഉണ്ടാകില്ല. പകരം, ‘നിർബന്ധമായും വീണ്ടും എഴുതണം’ എന്ന വാക്കായിരിക്കും ഇനി മുതൽ ഉപയോഗിക്കുക.

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാജ്യത്തെ മിക്ക വിദ്യാഭ്യാസ ബോർഡുകളും ഫലം പ്രഖ്യാപിച്ചിട്ടും സിബിഎസ്ഇ ഫലപ്രഖ്യാപനം വൈകുന്നത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത് തുടർപഠനം നടത്തുന്ന വിദ്യാർത്ഥികളുടെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും മാതാപിതാക്കൾ പ്രകടിപ്പിച്ചു.

Read Previous

മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഇ എന്‍ സുധീര്‍ അന്തരിച്ചു

Read Next

ഗ്യാൻവാപി കേസ്; വാരണാസി ജില്ലാ കോടതിയിൽ ഇന്ന് പുനർവിചാരണ