സര്‍വകലാശാല പ്രവേശനം തുടങ്ങരുതെന്ന് യു.ജി.സിയോട് സി.ബി.എസ്.ഇ

കൊച്ചി: സി.ബി.എസ്.ഇ ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ തുടർ പഠനത്തെക്കുറിച്ച് വിദ്യാർത്ഥികൾ ആശങ്കയിലാണ്.

10, 12 ക്ലാസുകളിലെ ഫലം ജൂലൈ ആദ്യവാരം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. പക്ഷേ ഇതുവരെ പ്രസിദ്ധീകരിച്ചില്ല. അനൗദ്യോഗിക വിവരം അനുസരിച്ച് ജൂലൈ അവസാനത്തോടെ മാത്രമേ ഫലം പുറത്തുവരൂ. ഈ വർഷം രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടന്നത്. ആദ്യഘട്ടം നവംബർ-ഡിസംബർ മാസങ്ങളിലും രണ്ടാം ഘട്ടം മെയ്-ജൂണിലും ആയിരുന്നു. പരീക്ഷാഫലം ഇനിയും വൈകാൻ സാധ്യതയുണ്ടെന്നും ഇത് ഉപരിപഠനത്തിന് തിരിച്ചടിയാകുമെന്നും വിദ്യാർത്ഥികൾ ആശങ്കപ്പെടുന്നു.

എന്നാൽ, ഫലം വരുന്നതുവരെ സർവകലാശാല പ്രവേശനം തുടങ്ങരുതെന്ന് സി.ബി.എസ്.ഇ. യു.ജി.സി.ക്ക് കത്തയച്ചു.

Read Previous

‘മഹാവീര്യർ താൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും മനോഹരവുമായ സിനിമ’

Read Next

ആര്‍. ശ്രീലേഖയെ തത്സമയ അഭിമുഖത്തിന് വെല്ലുവിളിച്ച് നികേഷ് കുമാര്‍