Breaking News :

സിബിഐ സംഘം പെരിയയിൽ ഡമ്മി പരീക്ഷിച്ചു

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് പെരിയയിലെത്തി.  സംഭവം നടന്ന സ്ഥലത്തെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ സംഘം സ്ഥലം വിശദമായി പരിശോധിച്ചു. കൊല ചെയ്യപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണന്റെ സഹോദരനോടും നാട്ടുകാരോടും വിവരങ്ങൾ സംഘം ചോദിച്ചറിഞ്ഞു. കല്യോട്ട് കൂരാങ്കര റോഡിൽ കൊലപാതകത്തിന്‍റെ പുനഃരാവിഷ്കാരവും നടത്തി.

സാക്ഷികളുടേയും നാട്ടുകാരുടേയും എല്ലാം സാന്നിധ്യത്തിലാണ് അന്വേഷണ സംഘം സൂക്ഷ്മമായ വിവര ശേഖരണം നടത്തിയത്.  കഴിഞ്ഞ ദിവസമാണ് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കേസ് ഫയലുകൾ ക്രൈം ബ്രാഞ്ച് സംഘം സിബിഐക്ക് കൈമാറിയത്. കേസിൽ സിബിഐ അന്വേഷണം ശരിവച്ച് സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സിബിഐ കേസ് ഏറ്റെടുത്തതും അന്വേഷ ണം ആരംഭിച്ചതും. കേസ്സന്വേഷണത്തിന് സൗകര്യം ഒരുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും സിബിഐ ആവശ്യപ്പെട്ടിരുന്നു.

Read Previous

അമ്പലത്തറയിലും മൂലക്കണ്ടത്തും പോലീസ് ഗ്രനേഡ് എറിഞ്ഞു കല്ല്യോട്ട് സിപിഎം നേതാവിനെ ആക്രമിച്ചു

Read Next

അടിയൊഴുക്കുകൾ കാഞ്ഞങ്ങാട്ട് വിധി എഴുതും