ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അംബാല: അഴിമതിക്കേസുമായി ബന്ധപ്പെട്ട് രണ്ട് സൈനിക ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഒരു ലഫ്റ്റനന്‍റ് കേണലും സുബേദാർ മേജറും അറസ്റ്റിലായി. ഹരിയാനയിലെ അംബാല കന്‍റോൺമെന്‍റിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 22.48 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്. രണ്ട് കരാറുകാരെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലഫ്റ്റനന്‍റ് കേണൽ രാഹുൽ പവാർ, സുബേദാർ മേജർ പർദീപ് കുമാർ, കരാറുകാരായ ദിനേശ് കുമാർ, പ്രിത്പാൽ എന്നിവരാണ് അറസ്റ്റിലായത്. ലഫ്റ്റനന്‍റ് കേണലിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 32 ലക്ഷം രൂപയും രണ്ട് കരാറുകാരിൽ നിന്ന് 16 ലക്ഷം രൂപയും കണ്ടെടുത്തു. അംബാല കന്‍റോൺമെന്‍റിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇവർ കൈക്കൂലി വാങ്ങിയത്. ഇനിയും കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും സി.ബി.ഐ അറിയിച്ചു.
കൈക്കൂലി ആവശ്യപ്പെട്ടതിനും കൈക്കൂലി വാങ്ങിയതിനും രണ്ട് സൈനിക ഉദ്യോഗസ്ഥർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതായി സിബിഐ ഉദ്യോഗസ്ഥൻ പറഞ്ഞു. സ്വകാര്യ കരാറുകാർക്ക് ടെൻഡറുകളും ഉത്തരവുകളും നൽകാനായി സൈനിക ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.