കന്നുകാലിക്കടത്ത് കേസ്: മമതയുടെ അടുത്ത അനുയായിയെ അറസ്റ്റ് ചെയ്ത് സിബിഐ

കൊല്‍ക്കത്ത: കന്നുകാലി കടത്ത് കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്ത അനുയായിയെ സിബിഐ അറസ്റ്റ് ചെയ്തു. തൃണമൂൽ കോൺഗ്രസിന്‍റെ ബിര്‍ബം ജില്ലാ പ്രസിഡന്‍റും മമതാ ബാനർജിയുടെ അടുത്ത അനുയായിയുമായ അനുബ്രത മൊണ്ഡലിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

2020ലാണ് കേസ് സിബിഐ ഏറ്റെടുത്തത്. 10 തവണ വിളിപ്പിച്ചിട്ടും അനുബ്രത ഹാജരായില്ലെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതിർത്തി കടന്ന് കന്നുകാലികളെ കടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്.

കന്നുകാലി കടത്ത് കേസുമായി ബന്ധപ്പെട്ട് പലയിടത്തും സിബിഐ റെയ്ഡ് നടത്തിയിരുന്നു. കേസന്വേഷണത്തിന്‍റെ ഭാഗമായി അനുബ്രതയെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ഇയാളുടെ ഗണ്‍മാന്‍ സൈഗാള്‍ ഹൊസൈനേയും സിബിഐ അറസ്റ്റ് ചെയ്തു.

K editor

Read Previous

ലോകായുക്ത നിയമഭേഗദതി: ബില്ല് തയ്യാറാക്കുന്നതിന് മുമ്പ് പാര്‍ട്ടിയുമായി ചര്‍ച്ചചെയ്യണമെന്ന് സി.പി.ഐ

Read Next

മത്സ്യത്തൊഴിലാളികളുടെ സമരം; മന്ത്രിമാരുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് ആന്‍റണി രാജു