ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പട്ന: ബീഹാറിൽ ജാതി സെൻസസ് നടപടികൾ ആരംഭിച്ചു. സെൻസസിന്‍റെ ആദ്യ ഘട്ടത്തിൽ എല്ലാ കുടുംബങ്ങളിൽ നിന്നും ജാതി, സാമ്പത്തിക സ്ഥിതി തിരിച്ചുള്ള കണക്കുകൾ എടുക്കും. വിവര ശേഖരണത്തിന്‍റെ ആദ്യ ഘട്ടം 21ന് അവസാനിക്കും.
ബീഹാറിൽ സംസ്ഥാനതലത്തിൽ നടത്തുന്ന ജാതി സെൻസസിനായി 500 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ദേശീയ തലത്തിൽ ജാതി സെൻസസ് നടത്താൻ കേന്ദ്രസർക്കാർ വിസമ്മതിച്ചതിനാലാണ് സംസ്ഥാനതല ജാതി സെൻസസ് നടത്തുന്നതെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. ജാതി സെൻസസ് എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണം ചെയ്യുമെന്നും നിതീഷ് പറഞ്ഞു.
സംസ്ഥാനത്തെ ജാതി സെൻസസ് ചരിത്രം സൃഷ്ടിക്കുന്ന നടപടിയാണെന്ന് ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു. മഹാസഖ്യത്തിലെ എല്ലാ പാർട്ടികളും ജാതി സെൻസസിനെ പിന്തുണച്ചപ്പോൾ ബിജെപി വിമർശിക്കാനാണ് ശ്രമിച്ചത്. ജാതി സെൻസസിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ അധഃസ്ഥിതരുടെ ഉന്നമനത്തിനായി പദ്ധതികൾ ആവിഷ്കരിക്കാൻ സർക്കാരിനെ സഹായിക്കുമെന്ന് തേജസ്വി പറഞ്ഞു.