പൂനവാലയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു കോടി തട്ടിയ കേസ്; 7 പേര്‍ പിടിയിൽ

മുംബൈ: വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സിഇഒ അദാര്‍ പൂനവാലയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ ഏഴ് പേർ അറസ്റ്റിൽ. വെള്ളിയാഴ്ച പൂനെ സൈബർ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സതീഷ് ദേശ്പാണ്ഡെയ്ക്ക് അദാര്‍ പൂനവാലയാണെന്നും ഒരു കോടി രൂപ തന്‍റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നും വാട്സാപ്പ് സന്ദേശം ലഭിച്ചതോടെയാണ് തട്ടിപ്പ് ആരംഭിച്ചത്. എത്രയും വേഗം പണം കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശത്തിൽ ബാങ്ക് അക്കൗണ്ടിന്‍റെ വിശദാംശങ്ങളും ഉണ്ടായിരുന്നു.

പൂനവാലയാണ് സന്ദേശം അയച്ചതെന്ന് കരുതിയ കമ്പനി അധികൃതർ ഉടൻ തന്നെ 1,01,01,554 രൂപ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് തട്ടിപ്പ് മനസിലാക്കിയ പൂനവാല ബണ്ട് ഗാർഡൻ പൊലീസ് സ്റ്റേഷനിൽ അത്തരമൊരു സന്ദേശം അയച്ചിട്ടില്ലെന്ന് കാണിച്ച് പരാതി നല്‍കുകയായിരുന്നു.

K editor

Read Previous

ജോൺ ജോണിന്‍റെ നാഷണൽ ജനതാദൾ ആർജെഡിയിലേക്ക്; ലയനം ഡിസംബർ 15ന്

Read Next

കോർപ്പറേഷൻ കത്ത് വിവാദം; ഓംബുഡ്സ്മാന് വിശദീകരണം നൽകി മേയർ