വനിതാ നേതാവിൻ്റെ പരാതിയിൽ തോമസ് കെ തോമസ് എംഎൽഎയ്ക്കെതിരെ കേസ്

ആലപ്പുഴ: എൻസിപി വനിതാ നേതാവിന്‍റെ കഴുത്തിൽ പിടിച്ചു തള്ളി വീഴ്ത്തിയെന്ന പരാതിയിൽ തോമസ് കെ തോമസ് എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പാർട്ടി സംസ്ഥാന നിർവാഹക സമിതി അംഗമായ ആലീസ് ജോസിയാണ് പരാതിക്കാരി.

ഓഗസ്റ്റ് 23ന് നടന്ന പാർട്ടിയുടെ ജില്ലാ തിരഞ്ഞെടുപ്പിലെ കൃത്രിമം ചോദ്യം ചെയ്തതിന് തന്നെ തള്ളി വീഴ്ത്തി പരിക്കേൽപ്പിച്ചെന്ന ആലീസിന്‍റെ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. പരാതി അടിസ്ഥാന രഹിതമാണെന്നും തിരഞ്ഞെടുപ്പ് നടപടിയിൽ തനിക്ക് പങ്കില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു.

Read Previous

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്‍റെ കുടിശ്ശിക തീര്‍ക്കാൻ 6 കോടി അനുവദിച്ച് സര്‍ക്കാര്‍

Read Next

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു