പ്രവാസി വ്യാപാരിയെ ഇടിച്ചിട്ട കാർ ഡ്രൈവറുടെ പേരിൽ കേസ്സ്

കാഞ്ഞങ്ങാട്: പ്രവാസി വ്യാപാരി മാണിക്കോത്ത് പുതിയപുരയിൽ ഇബ്രാഹിമിനെയും 49, മകനെയും ഇടിച്ചിട്ട കാർ ഡ്രൈവറുടെ പേരിൽ പോലീസ് കേസ്സെടുത്തു. മെയ് 6-ന് കെഎസ്ടിപി റോഡിൽ മാണിക്കോത്താണ് ഇബ്രാഹിമും മകനും ഓടിച്ചുപോവുകയായിരുന്ന ഇരുചക്രവാഹനത്തിന് കെ.എൽ.60.ഇ.188 നമ്പർ കാറിടിച്ചത്. കോവിഡ് രോഗവ്യാപന കാലത്താണ് അപകടം. പരിക്കുകളോടെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് എക്സ്റേ എടുത്തുവെങ്കിലും, കാര്യമായ പരിക്കുകളൊന്നും അന്നുകണ്ടില്ല. പിന്നീട് കാൽമുട്ടിന് വേദന അസഹ്യമായപ്പോൾ എംആർഐ സ്കാൻ ചെയ്തപ്പോഴാണ് കാൽമുട്ടിന് ഗുരുതരമായ പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്.

കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ ഒന്നരമാസത്തെ ചികിത്സയിൽ കഴിഞ്ഞശേഷം
ആശുപത്രി വിട്ട ഇബ്രാഹിം ഇന്നലെ പോലീസ് സ്റ്റേഷനിലെത്തി പരാതി
നൽകിയതിനെത്തുടർന്നാണ് അപകടമുണ്ടാക്കിയ കാർ ഡ്രൈവറുടെ പേരിൽ പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 279, 338 (ഗുരുതരമായ പരിക്ക്) എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പോലീസ് കേസ്സെടുത്തത്.

മാണിക്കോത്ത് പുതിയപുരയിൽ മമ്മു മുസ്്ല്യാരുടെ മകനാണ് പരാതിക്കാരൻ. കാർ സ്കൂട്ടറിന് ശക്തിയായി ഇടിച്ചപ്പോൾ ഇബ്രാഹിമും മകനും റോഡിൽ തെറിച്ചുവീണിരുന്നുവെങ്കിലും, മകൻ കാര്യമായ പരിക്കുകളേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

LatestDaily

Read Previous

കടല്‍യുദ്ധത്തിനും സജ്ജം

Read Next

കെ.കെ.അബ്ദുൾ ഖാദറും കൂട്ടരും ഐ എൻ എൽ വിടുന്നു