ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃപ്പൂണിത്തുറ: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന് മാവേലിക്കര പി.സുബ്രഹ്മണ്യം (66) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ അദ്ദേഹം 2021-ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരവും 2015-ല്‍ കേരള സംഗീത നാടക അക്കാദമി പുരസ്കാരവും നേടി.
വിൽപ്പത്രപ്രകാരം മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിന് വിട്ടുനൽകും. മതപരമായ ചടങ്ങുകൾ പാടില്ലെന്നും വിൽപ്പത്രത്തിൽ പറയുന്നു. അമ്മ മാവേലിക്കര പൊന്നമ്മാളായിരുന്നു സംഗീതത്തിലെ ആദ്യ ഗുരു. പ്രശസ്ത സംഗീതജ്ഞനായ മാവേലിക്കര രാമനാഥന്റെ മരുമകൻ കൂടിയാണ് അദ്ദേഹം. പരേതനായ പ്രൊഫ. മാവേലിക്കര ആര്. പ്രഭാകര വര്‍മ, പ്രൊഫ. പി.ആര്. കുമാര കേരളവര്‍മ എന്നിവരുടെ ശിഷ്യനാണ്. ആകാശവാണി ബി-ഹൈ ആർട്ടിസ്റ്റായിരുന്നു. മദ്രാസ് ടി.വി. ജയചന്ദ്രന്, കെസ്റ്റര്‍, വൈക്കം വിജയലക്ഷ്മി, വി. ഗോപീകൃഷ്ണന്, ലേഖ ആര്. നായര്‍, ചിത്ര അരുണ്‍, സുദീപ് കുമാര്‍, വിജീഷ് തുടങ്ങി പ്രമുഖ സംഗീതജ്ഞര്‍ ശിഷ്യരാണ്.