ഗോവ-മുംബൈ ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; 9 മരണം

മുംബൈ: ഗോവ-മുംബൈ ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുട്ടിയും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. പുലർച്ചെ അഞ്ച് മണിയോടെ മാംഗോണിന് സമീപമായിരുന്നു അപകടം.

മുംബൈയിലേക്ക് പോകുകയായിരുന്ന ട്രക്കും രത്നഗിരി ജില്ലയിലെ ഗുഹാഗറിലേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Previous

ബിജു മേനോനും വിനീത് ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായ ‘തങ്കം’; ട്രെയിലര്‍ പുറത്തിറങ്ങി

Read Next

അമ്മക്ക് നേരെ നിറയൊഴിച്ച് മകൻ; കാരണം നിരന്തര പീഡനമെന്ന് മൊഴി