ബുള്ളറ്റ് പ്രൂഫ് കാറിൽ ഭാരത് ജോഡോ യാത്ര നടത്താൻ കഴിയില്ല: രാഹുല്‍ 

ന്യൂഡല്‍ഹി: ബുള്ളറ്റ് പ്രൂഫ് കാറിൽ ഭാരത് ജോഡോ യാത്ര നടത്താൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയുടെ ഡൽഹി പര്യടനത്തിനിടെ സുരക്ഷാവീഴ്ചയുണ്ടായെന്ന ആരോപണത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെയാണ് രാഹുലിന്‍റെ പരാമർശം.

രാഹുൽ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഡൽഹി പൊലീസ് പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കോൺഗ്രസ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. എന്നാൽ സിആർപിഎഫ് ഈ ആരോപണങ്ങളെ എതിർത്തു. സുരക്ഷാ പ്രോട്ടോക്കോൾ രാഹുൽ പലതവണ ലംഘിച്ചതായി സിആർപിഎഫ് ആരോപിച്ചിരുന്നു.

“ബുള്ളറ്റ് പ്രൂഫ് കാറിൽ ഭാരത് ജോഡോ യാത്ര നടത്തണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. എനിക്കെങ്ങനെ അത് ചെയ്യാൻ കഴിയും? ഇതൊരു പദയാത്രയാണ്,” രാഹുൽ പറഞ്ഞു. ബി.ജെ.പി നേതാക്കൾ ബുള്ളറ്റ് പ്രൂഫ് കാറുകൾ ഒഴിവാക്കുകയും പ്രോട്ടോക്കോൾ ലംഘിക്കുകയും ചെയ്യുന്നതിനെ കുറിച്ചും രാഹുൽ പരാമർശിച്ചു.

K editor

Read Previous

നിരീക്ഷണ ക്യാമറകൾ നശിപ്പിച്ചു

Read Next

ഓട്ടോ യാത്രക്കാരിയുടെ മാല കവർന്നു