ബാങ്കിംഗ് സേവനങ്ങളുടെ നിരക്കുകൾ വർദ്ധിപ്പിക്കാൻ കാനറാ ബാങ്ക്

ന്യൂഡൽഹി: ബാങ്കിംഗ് സേവനങ്ങളുടെ നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനവുമായി കാനറാ ബാങ്ക്. പുതുക്കിയ നിരക്കുകൾ 2023 ഫെബ്രുവരി 3 മുതൽ പ്രാബല്യത്തിൽ വരും. ചില നോൺ-ക്രെഡിറ്റ്, ഫോറെക്സ് സേവനങ്ങളുടെ നിരക്കുകളാണ് കാനറാ ബാങ്ക് പരിഷ്കരിക്കുന്നത്.

ചെക്ക് റിട്ടേൺ, ഇസിഎസ് ഡെബിറ്റ് റിട്ടേൺ ചാർജുകൾ, ശരാശരി മിനിമം ബാലൻസ്, ശരാശരി പ്രതിമാസ മിനിമം ബാലൻസ് എന്നിവ ഇല്ലാത്തത്, ലെഡ്ജർ ഫോളിയോ ചാർജുകൾ, ഇന്‍റർനെറ്റ് & മൊബൈൽ ബാങ്കിംഗ് സേവന ചാർജുകൾ എന്നിവയ്ക്കുള്ള നിരക്കുകൾ വർദ്ധിക്കും. 

കാനറ ബാങ്ക് വെബ്‌സൈറ്റ് പ്രകാരം, പ്രതിമാസം നാല് തവണ എടിഎം വഴിയുള്ള പണം പിൻവലിക്കൽ സൗജന്യമാണ്. കൂടുതൽ തവണ പിൻവലിച്ചാൽ ഓരോ പിൻവലിക്കലിലും അഞ്ച് രൂപയും ജിഎസ്ടിയും ഈടാക്കും.

Read Previous

സർക്കാർ-ഗവർണർ തർക്കം; ആര്‍.എന്‍ രവിയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം

Read Next

പ്ലാസ്റ്റിക് പൂക്കൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ ദേശീയ ഹരിത ട്രൈബ്യൂണൽ