കനേഡിയന്‍ പൗരത്വം; വിമര്‍ശനങ്ങൾക്ക് മറുപടിയുമായി അക്ഷയ് കുമാര്‍

ന്യൂ ഡൽഹി: കനേഡിയന്‍ പൗരന്‍ എന്ന വിമര്‍ശനത്തിന് മറുപടിയുമായി ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ. തന്‍റെ കനേഡിയൻ പാസ്പോർട്ട് ഉടൻ ഉപേക്ഷിക്കുമെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചതായും അക്ഷയ് കുമാർ പറഞ്ഞു. ഇന്ത്യയാണ് തനിക്കെല്ലാം. സമ്പാദിച്ചതെല്ലാം ഇവിടെ നിന്നാണെന്നും താരം പറഞ്ഞു.

കനേഡിയൻ പൗരത്വം സ്വീകരിച്ചതിന്‍റെ കാരണം അക്ഷയ് കുമാർ വ്യക്തമാക്കുന്നുണ്ട്. തൊണ്ണൂറുകളിൽ അഭിനയിച്ച 15 സിനിമകൾ പരാജയപ്പെട്ടു. രാജ്യത്ത് ധാരാളം ആളുകൾ ജോലിക്കായി വിദേശത്തേക്ക് പോകുന്നുണ്ടായിരുന്നു. ചിലർ ദുബായ്, ഓസ്ട്രേലിയ, ന്യൂസിലാന്‍റ് അങ്ങനെ. തന്‍റെ ഒരു സുഹൃത്ത് കാനഡയിലായിരുന്നുവെന്നും അദ്ദേഹം വഴിയാണ് അവിടെ എത്തിയതെന്നും താരം വ്യക്തമാക്കി.

സിനിമ നന്നായി പോകുന്നില്ലെങ്കിലും എന്തെങ്കിലും ജോലി ചെയ്യണം. അത്തരത്തിൽ അവിടെ അപേക്ഷിച്ചു അത് ലഭിച്ചു. അതേ സമയത്തു ചെയ്ത 2 ചിത്രങ്ങൾ സൂപ്പർ ഹിറ്റായി. അപ്പോൾ സുഹൃത്ത് തിരികെ പോയി ചിത്രങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Read Previous

യുദ്ധഭൂമിയായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ; എഎപി-ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷം

Read Next

അഴിമതി മൂലം രാജ്യത്ത് സാധാരണക്കാർ പൊറുതിമുട്ടിയ അവസ്ഥയിൽ: സുപ്രീംകോടതി