ദോബാര സിനിമയ്‌ക്കെതിരെ കാമ്പയിന്‍; മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് കയര്‍ത്ത് താപ്‌സി പന്നു

ദൊബാര എന്ന തന്‍റെ പുതിയ ചിത്രത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് കയർത്ത് നടി താപ്സി പന്നു. 2022ലെ ഒടിടി പ്ലേ അവാർഡിനായി റെഡ് കാർപെറ്റിൽ എത്തിയപ്പോഴായിരുന്നു സംഭവം. തപ്സിയുടെ ഏറ്റവും പുതിയ ചിത്രമായ ദോബാരയ്ക്കെതിരെ പ്രചാരണം ഉണ്ടായിരുന്നില്ലേ, ചിത്രം പരാജയമായിരുന്നില്ലേ എന്നതായിരുന്നു ചോദ്യം.

എന്തെങ്കിലും പറയുന്നതിന് മുമ്പ് അതിനെക്കുറിച്ച് ഗവേഷണം നടത്തണമെന്നായിരുന്നു താപ്സിയുടെ മറുപടി. ഇതേ ചോദ്യം മാധ്യമപ്രവർത്തകൻ ആവർത്തിച്ചപ്പോൾ തപ്സി അസ്വസ്ഥയായി.

“ഞാന്‍ നിങ്ങളുടെ ചോദ്യത്തിന് മറുപടി പറയുന്നതിന് മുന്‍പ് നിങ്ങള്‍ എന്റെ ചോദ്യത്തിന് മറുപടി നല്‍കണം. ഏത് സിനിമയ്‌ക്കെതിരേയാണ് നെഗറ്റീവ് കാമ്പയിന്‍ ഇല്ലാതിരുന്നത്. എന്തെങ്കിലും പറയുന്നതിന് മുന്‍പ് അല്‍പ്പം ഗവേഷണം ചെയ്യൂ. വെറുതെ ഒച്ച വയ്ക്കരുത്, എന്തറിഞ്ഞാണ് ചോദിക്കുന്നത്. ഒടുവില്‍ സെലിബ്രിറ്റികള്‍ക്ക് മര്യാദയില്ലെന്ന് പറയരുത്” താപ്‌സി പറഞ്ഞു.

Read Previous

യൂത്ത് ലീഗ് പാർട്ടി ഓഫിസുകൾ ഇനി മുതൽ ‘ജനസഹായി കേന്ദ്രങ്ങൾ’

Read Next

ഗൾഫ് നഗരങ്ങൾ നിർമ്മിച്ചത് കേരള ജനതയെന്ന് രാഹുൽ ഗാന്ധി