ആദ്യമിറങ്ങിയ പൈലറ്റ് റൺവേയിലെ വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തു

കാഞ്ഞങ്ങാട്: പത്തൊമ്പത് മനുഷ്യ ജീവനുകൾ അപഹരിച്ച  കരിപ്പൂർ വിമാനത്താവള റൺവേയിൽ, ഈ അപകടത്തിന് തൊട്ടുമുമ്പ് പറന്നിറങ്ങിയ എയർ ഇന്ത്യാ വിമാനത്തിലെ പൈലറ്റ് റൺവേയിൽ കനത്ത വെള്ളക്കെട്ടുണ്ടെന്ന്  റേഡിയോ ടവർ വഴി കരിപ്പൂർ വിമാനത്താവളത്തിലെ ട്രാഫിക് കൺട്രോളിൽ റിപ്പോർട്ട് ചെയ്തിരുന്നു.

ദുബായ്- കോഴിക്കോട് 737 ബോയിംംഗ് 800 വിമാനം കരിപ്പൂരിൽ ഇന്നലെ  ടേബിൾ ടോപ്പ് റൺവേയിൽ   നിന്ന് മൂക്കുകുത്തി താഴേക്ക് വീണത് ഇന്ത്യൻ സമയം സന്ധ്യയ്ക്ക് കൃത്യം 7.38 മണിക്കാണ്. ഈ ബോയിംഗ് വിമാനം കരിപ്പൂരിൽ പറന്നിറങ്ങുന്നതിന് തൊട്ടുമുമ്പ് എയർ ഇന്ത്യയുടെ മറ്റൊരു വിമാനം നിറയെ യാത്രക്കാരുമായി  മുമബൈയിൽ നിന്ന് കരിപ്പൂരിൽ പറന്നിറങ്ങിയിരുന്നു.

ഇന്ത്യൻ സമയം  7.10 മണിക്കാണ് ഈ എയർ ഇന്ത്യാ വിമാനം ലാൻഡ് ചെയ്തത്.

അപകടത്തിൽപ്പെട്ട എയർ അന്ത്യാ എക്സ്പ്രസ്സ് ലാൻഡ് ചെയ്യുന്നതിന് 28 മിനുറ്റുകൾക്ക്  മുമ്പാണ് എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്തത്.

മഹാരാഷ്ട്ര സ്വദേശിയായ ഈ വിമാനത്തിന്റെ പൈലറ്റാണ് കരിപ്പൂർ റൺവേയിൽ നിറയെ വെള്ളം നിറഞ്ഞു നിൽക്കുന്ന കാര്യം എയർട്രാഫിക്കിനെ  അറിയിച്ചത്. റൺവേയിൽ വെള്ളക്കെട്ട് കണ്ടെത്തിയ വിവരം പൈലറ്റ് റിപ്പോർട്ട് ചെയ്ത ഗുരുതര സാഹചര്യം എയർട്രാഫിക് കൺട്രോളർ  മുഖവിലക്കെടുത്തില്ലെന്നാണ് കരുതുന്നത്.

റൺവേയിൽ വെള്ളക്കെട്ട് കണ്ടെത്തിയ സാഹചര്യത്തിൽ  തൊട്ടുപിന്നാലെ ദുബായിൽ നിന്ന് പറന്നെത്തിയ എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിന് കരിപ്പൂർ റൺവേയിൽ പറന്നിറങ്ങാൻ സ്വാഭാവികമായി അനുവാദം നിഷേധിക്കേണ്ടതായിരുന്നു.

വെള്ളക്കെട്ട് അപകടം ബോധ്യപ്പെട്ട സ്ഥിതിക്ക് ദുബായ് വിമാനം  ആകാശ പാതയിൽ വെറും 80 നോട്ടിക്കൽ മൈൽ അടുത്തുള്ള കണ്ണൂർ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കാനുള്ള സമയവും, സാഹചര്യവുമുണ്ടായിട്ടും, എയർ കൺട്രോളർ ദുബായ് വിമാനത്തിന്  ഇറങ്ങാൻ ഒരുക്കിക്കൊടുത്തത് വെള്ളം നിറഞ്ഞുനിൽക്കുന്ന കരിപ്പൂരിലെ റൺവേയിലാണ്.

കരിപ്പൂരിൽ നിലവിൽ  രണ്ട് റൺവേകളുണ്ട്. വെള്ളക്കെട്ടുള്ള റൺവേ മാറ്റി നിർത്തി തൊട്ടടുത്തുള്ള റൺവേയിൽ ദുബായ് വിമാനം ഇറക്കാനുള്ള സാധ്യതകളും കരിപ്പൂരിൽ ഇന്നലെയുണ്ടാകാത്തതാണ് അപകടത്തിൽപ്പെട്ട ദുബായ് വിമാനം ടേബിൾടോപ്പ് റൺവേയിൽ നിന്ന് തെന്നി താഴേയ്ക്ക് മുക്ക് കുത്താനിടവരുത്തിയത്.

LatestDaily

Read Previous

വിമാനത്തിൽ കൂട്ട നിലവിളിയും ബഹളവും കേട്ടു: രഞ്ജിത്ത്

Read Next

ഐഎൽഎസ് ലാൻഡിംഗിൽ അപകടം പാടില്ലാത്തത്