മുസ്ലീം ലീഗ് ദേശീയ സെക്രട്ടറിയായി സി.കെ സുബൈര്‍

കോഴിക്കോട്: മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയായി സി കെ സുബൈറിനെ തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായിരിക്കെ, സി കെ സുബൈർ കത്വ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടി നേരിട്ടിരുന്നു. തുടർന്ന് സുബൈർ രാജിവെച്ചിരുന്നു.

മുസ്ലീം ലീഗ് നേതൃത്വത്തിന്‍റെ അഭ്യർത്ഥന മാനിച്ചായിരുന്നു രാജി. കത്വ, ഉന്നാവോ ഇരകളുടെ കുടുംബങ്ങളെ സഹായിക്കാൻ യൂത്ത് ലീഗ് പിരിച്ചെടുത്ത പണം സി കെ സുബൈറും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസും സ്വന്തം ആവശ്യങ്ങൾക്കായി വകമാറ്റിയെന്നാണ് യൂസഫ് പടനിലത്തിന്‍റെ ആരോപണം. യൂസഫ് പടനിലത്തിന്‍റെ പരാതിയിൽ ഇരുവർക്കുമെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തിരുന്നു.

Read Previous

ഓണം; തമിഴ്നാട്ടിലെ ഒമ്പത് ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു

Read Next

സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസ്; ഇ.ഡി അന്വേഷണം ആരംഭിച്ചു