‘സി. അച്യുത മേനോന്‍ കേരള വികസന ശില്പി’; സിപിഐ നേതാവിന്റെ പുസ്തകം

തിരുവനന്തപുരം: സി.അച്യുതമേനോനെ കേരളവികസനത്തിന്‍റെ ശിൽപിയായി ഉയര്‍ത്തിക്കാട്ടി സി.പി.ഐ അസി.സെക്രട്ടറി കെ.പ്രകാശ്ബാബുവിന്‍റെ പുസ്തകം. ഭൂപരിഷ്കരണ നിയമവും നാഴികക്കല്ലായ മറ്റ് പദ്ധതികളും ഉൾപ്പെടെയുള്ളവ നടപ്പാക്കിക്കൊണ്ട് കേരളത്തിന്‍റെ വികസനത്തിന് അടിത്തറയിട്ടത് അച്യുതമേനോൻ സർക്കാരാണെന്ന് പുസ്തകത്തിൽ പറയുന്നു.
സംസ്ഥാനത്ത് ആദ്യമായി തുടര്‍ഭരണം നേടിയ ഇടത് മുഖ്യമന്ത്രിയാണ് അച്യുതമേനോൻ. അന്ന് പ്രതിപക്ഷത്തായിരുന്ന സി.പി.എം., പ്രതിഷേധങ്ങളും അക്രമങ്ങളും നടത്തി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് വിമര്‍ശനം. “സി. അച്യുതമേനോൻ കേരള വികസന ശിൽപി” എന്ന പുസ്തകം ചൊവ്വാഴ്ച പ്രകാശനം ചെയ്യും.
ഇ.എം.എസ് മന്ത്രിസഭയാണ് വികസനത്തിന് ശിലയിട്ടതെന്നുള്ള സി.പി.എമ്മിന്റെ വാദം തള്ളുകയാണ് പ്രകാശ് ബാബു. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയതും ഫ്യൂഡലിസം ഇല്ലാതാക്കിയതും സി.പി.ഐ സർക്കാരിന്റെ നേട്ടമാണെന്ന് അവകാശപ്പെടുന്നു.

K editor

Read Previous

ഫിഫ ലോകകപ്പിനെത്തുന്ന കാണികൾക്കായി ക്യാബിൻ ശൈലിയിലുള്ള താമസ സൗകര്യം

Read Next

സര്‍ക്കാരിന്റെ പ്രകടനം നിരാശാജനകം, മധ്യവര്‍ഗ താത്പര്യങ്ങള്‍ക്ക് പ്രമുഖ്യം നല്‍കി; വിമര്‍ശനവുമായി സിപിഐ