ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കർണാടകയിലോ മറ്റെവിടെയെങ്കിലുമോ ജോലിക്കാരെ രാജിവയ്ക്കാനോ പിരിച്ചുവിടൽ നേരിടാനോ നിർബന്ധിക്കുന്നില്ലെന്ന് ബൈജൂസ്. നേരത്തെ പ്രഖ്യാപിച്ച 50000 തൊഴിലാളികളിൽ 5 ശതമാനം കുറവ് വരുത്തുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടികളെന്നും ബൈജൂസ് വ്യക്തമാക്കി.
ഈ മാസമാദ്യം ബൈജൂസ് അതിന്‍റെ 50000-ശക്തരായ തൊഴിലാളികളുടെ 5 ശതമാനം(ഏകദേശം 2,500 ആളുകൾ) വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് ഉൽപ്പന്നം, ഉള്ളടക്കം, മീഡിയ, ടെക്നോളജി ടീമുകളിലുടനീളം ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നും അറിയിച്ചു.
കേരളത്തിൽ തിരുവനന്തപുരത്തെ ജീവനക്കാരുടെ പരാതിക്ക് പിന്നാലെ ബൈജൂസ് രാജിവെക്കാൻ നിർബന്ധിക്കുകയാണെന്ന പരാതിയുമായി കർണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയനും രംഗത്ത് എത്തിയിട്ടുണ്ട്.