ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: എഡ്യുടെക് കമ്പനിയായ ബൈജൂസ് ഒരാഴ്ചയ്ക്കുള്ളിൽ 500 ദശലക്ഷം ഡോളർ (ഏകദേശം 3,900 കോടി രൂപ) പുതിയ നിക്ഷേപം നടത്തും. ഈ പണം യുഎസിൽ ഒരു പുതിയ ഏറ്റെടുക്കലിനായി കമ്പനി ഉപയോഗിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
അബുദാബിയിലെ സോവറിൻ വെൽത്ത് ഫണ്ടുമായി 400-500 ദശലക്ഷം ഡോളർ നിക്ഷേപത്തിനും ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുമായി 250-350 ദശലക്ഷം ഡോളർ നിക്ഷേപത്തിനുമായി കമ്പനി ചർച്ച നടത്തുന്നുണ്ട്. പുതിയ നിക്ഷേപങ്ങൾ കൂടി ചേരുന്നതോടെ കമ്പനിയുടെ മൂല്യം 23 ബില്യൺ ഡോളർ കവിയും.
ഹാർവാർഡ്, ബോസ്റ്റൺ സർവകലാശാലകളും മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും രൂപപ്പെടുത്തിയ ഓൺലൈൻ കോഴ്സുകൾ നടത്തുന്ന അമേരിക്കയിലെ ടുയു കമ്പനി ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്.