ഉപതിരഞ്ഞെടുപ്പ് ഫലം; ആലപ്പുഴയിലെ സിപിഎം സിറ്റിംഗ് സീറ്റ് നേടി ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നടന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നു.
കാർത്തികപ്പള്ളി പഞ്ചായത്തിലെ എട്ടാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്‍റെ സിറ്റിംഗ് സീറ്റിൽ ബി.ജെ.പി വിജയിച്ചു.

സി.പി.എം മൂന്നാം സ്ഥാനത്താണ്. തുടർച്ചയായി യോഗങ്ങളിൽ പങ്കെടുക്കാത്തതിനാൽ സി.പി.എം അംഗം അയോഗ്യനായതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

Read Previous

ഗുജറാത്തില്‍ അപ്രതീക്ഷിത പ്രഖ്യാപനം; ബിജെപി മുതിര്‍ന്ന നേതാക്കൾ മത്സരത്തിനില്ല

Read Next

ഇന്ത്യയിൽ 1,016 പുതിയ കോവിഡ് കേസുകൾ; രോഗമുക്തി നിരക്ക് 98.78%