ബിസിനസ് പങ്കാളിത്തം; 5.2 ലക്ഷം രൂപ തട്ടിയെടുത്തു

കാഞ്ഞങ്ങാട്:  ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തുവെന്ന  പരാതിയിൽ തൃശ്ശൂർ സ്വദേശികളായ 4 പേർക്കെതിരെ ഹൊസ്ദുർഗ് പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.

ഇഖ്ബാൽ റോഡ് സന അപ്പാർട്ട്മെന്റിലെ മൊയ്തീൻ കുഞ്ഞിന്റെ മകൻ റഷീദ് 34, നൽകിയ പരാതിയിൽ തൃശ്ശൂർ പീച്ചി സ്വദേശികളായ രതീഷ് രവീന്ദ്രൻ, തെരേസ മാണി ജോസഫ്, ആഷിഖ്, സത്യൻ എന്നിവർക്കെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. 2020 ആഗസ്റ്റ് 7 മുതൽ പല തവണയായി നാലംഗ സംഘം 5,20,000 രൂപ തട്ടിയെടുത്തുവെന്നാണ്  പരാതി.

പ്രതികൾ നടത്തുന്ന എമക്സ് ഫണ്ടമെന്റൽ ട്രേഡ് മാർക്കറ്റിങ്ങ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ പണം നിക്ഷേപിച്ച് ഷെയർ എടുത്താൽ മികച്ച ലാഭവിഹിതം നൽകാമെന്നായിരുന്നു പ്രതികൾ റഷീദിനെ വിശ്വസിപ്പിച്ചിരുന്നത്. തുക കൈപ്പറ്റിയതിന് ശേഷം ലാഭമോ, നിക്ഷേപത്തുകയോ നൽകാതെ വഞ്ചിച്ചതിനെത്തുടർന്നാണ് പരാതിക്കാരൻ പോലീസിനെ സമീപിച്ചത്.

Read Previous

പൂക്കോയയെ തേടി ക്രൈംബ്രാഞ്ച്

Read Next

ജോലി ലഭിച്ച പെരിയ കൊലക്കേസ് പ്രതിയുടെ ഭാര്യ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ബേബിയുടെ ബന്ധു