തീപ്പൊള്ളലേറ്റ വിദ്യാർത്ഥിനി മരിച്ചു

നീലേശ്വരം: കൊല്ലമ്പാറ പയ്യങ്കുളത്ത് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. പയ്യങ്കുളത്തെ പ്രവാസി ഭാസ്ക്കരന്റെയും, തങ്കമണിയുടെയും മകൾ അശ്വതിയാണ് 19, ഇന്ന് പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്. അടുക്കളയിൽ പാചകം നടത്തുന്നതിനിടെ ഒരാഴ്ച മുമ്പാണ് അശ്വതിയുടെ വസ്ത്രത്തിന് തീപ്പിടിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാഞ്ഞങ്ങാട്ട് ഡിഗ്രി വിദ്യാർത്ഥിനിയാണ് അശ്വതി. വൈകുന്നേരത്തെ ചായയ്ക്ക് പലഹാരമുണ്ടാക്കാനായി അടുപ്പിൽ തീ കത്തിക്കുന്നതിനിടെയാണ് വസ്ത്രത്തിലേക്ക് തീ പടർന്നത്.  വസ്ത്രത്തിൽ തീപ്പിടിച്ചതിനെത്തുടർന്ന് പരിഭ്രാന്തയായ അശ്വതി വീടിന് പുറത്തേക്ക് ഓടിയതോടെ തീ ആളിപ്പടർന്ന് ഗുരുതരമായി പൊള്ളലേറ്റു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും. പരേതയുടെ സഹോദരങ്ങൾ: പ്രജിന, പ്രജീഷ്.

LatestDaily

Read Previous

റഫിയാത്ത് കുടുംബം പോലീസ് മേധാവി ശിൽപ്പയെ കണ്ടു

Read Next

ചിത്രാദരം പ്രശംസ പിടിച്ചുപറ്റി