നിർമാണ മേഖലയെ സ്മാർട്ട് ആക്കാൻ ‘ബിൽഡിങ് സ്മാർട്’

ദുബായ്: നിർമ്മാണ മേഖലയിലെ ഡിജിറ്റൽ മുന്നേറ്റത്തിനായി’ബിൽഡിങ് സ്മാർട്’.മിഡിൽ ഈസ്റ്റും വടക്കൻ ആഫ്രിക്കയും ഉൾപ്പെടുന്ന മേന മേഖലയിൽ ആദ്യമായി ദുബായ് ഇതിന് തുടക്കമിടുന്നു.
ദുബായ് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സംവിധാനം നിർമ്മാണ മേഖലയിലെ എല്ലാ നടപടിക്രമങ്ങളും എളുപ്പമാക്കും.രാജ്യാന്തര തലത്തിൽ 20 ശാഖകളുള്ള സ്മാർട് ശൃംഖലയിൽ ഇതോടെ യുഎഇ കണ്ണിയാകും.
കെട്ടിട നിർമ്മാണത്തിലും മറ്റും അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്താനും ഇടപാടുകളിൽ സുതാര്യത നിലനിർത്താനും ഇതിന് കഴിയും. ഉടമകൾ, വാസ്തുശിൽപികൾ, എഞ്ചിനീയർമാർ, കരാറുകാർ തുടങ്ങിയവർക്ക് പദ്ധതികൾ കൂടുതൽ കാര്യക്ഷമമായും സുഗമമായും പൂർത്തിയാക്കാനാകും .

Read Previous

ദുബായില്‍ ഇ സ്കൂട്ടർ ഉപയോഗത്തില്‍ വർദ്ധനവ്

Read Next

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സര്‍ക്കാരിന് നിര്‍ബന്ധമില്ല; ആവർത്തിച്ച് മന്ത്രി വി.ശിവന്‍കുട്ടി