2023 ലെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും

ഡൽഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സമ്മേളനം ഏപ്രിൽ ആറിന് അവസാനിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ പ്രസിഡന്‍റ് ദ്രൗപദി മുർമു അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനം ആരംഭിക്കും. ഇതാദ്യമായാണ് രാഷ്ട്രപതി പാർലമെന്‍റിന്‍റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നത്.

ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ദിവസം സാമ്പത്തിക സർവേയും അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ഭാഗം ഫെബ്രുവരി 10 വരെ തുടരും. സമ്മേളനത്തിന്‍റെ രണ്ടാം ഭാഗം മാർച്ച് ആറിന് ആരംഭിച്ച് ഏപ്രിൽ ആറിന് സമാപിക്കും.

K editor

Read Previous

റേഷൻകടകളിൽ കേന്ദ്ര ഭക്ഷ്യധാന്യം ബോധ്യപ്പെടുത്താൻ ഇനി രസീത്

Read Next

ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം തന്നെ നടക്കാൻ സാധ്യത