ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: കേരളത്തെ ഉൾപ്പെടുത്താതെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് നിർമ്മല സീതാരാമൻ. കേരളത്തിനായി പ്രത്യേക പ്രഖ്യാപനങ്ങൾ ഒന്നും തന്നെയില്ല. സ്കിൽ സെന്‍ററുകളിലൊന്ന് തിരുവല്ലയിൽ സ്ഥാപിക്കും. അസംസ്കൃത റബ്ബറിന്‍റെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത് കേരളത്തിലെ കർഷകർക്ക് ആശ്വാസമാണ്. എയിംസിന്‍റെ പ്രഖ്യാപനമില്ല. പിരിച്ചെടുക്കുന്ന ജിഎസ്ടിയുടെ 60% വിഹിതം നല്‍കണമെന്ന ആവശ്യം പരിഗണിച്ചില്ല. കശുവണ്ടി മേഖലയ്ക്കും ബജറ്റിൽ പ്രത്യേക പാക്കേജില്ല.
കേന്ദ്ര ബജറ്റ് നിരാശാജനകമാണെന്ന് ഡൽഹിയിലെ ഇടതുപക്ഷ അംഗങ്ങൾ പറഞ്ഞു. ഭക്ഷ്യ സബ്സിഡിയും വെട്ടിക്കുറച്ചു. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത നിലയ്ക്ക് ലഭിക്കുന്ന സാഹചര്യം ഒഴിവാക്കി. കൃഷിക്ക് വലിയ സഹായമില്ല. ജനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര ബജറ്റിൽ സ്വീകരിച്ചില്ല, കർഷകർക്ക് സഹായം നൽകിയില്ല, യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ കേന്ദ്രസർക്കാരിന് കീഴിലെ തൊഴിൽ മേഖലകളിലെ ഒഴിവുകൾ നികത്താനോ പദ്ധതികളില്ലെന്നും വിമർശനമുയർന്നു.